‘തുടക്കം മാംഗല്യം തന്തുനാനേനാ…’; നസ്രിയയെ ഞെട്ടിച്ച് ദുൽഖറിന്റെ സർപ്രെെസ്

single-img
29 February 2020

പ്രതീക്ഷിക്കാതെ കുഞ്ഞിയെ വിളിച്ച് ഞെട്ടിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. നസ്രിയയ്ക്ക് ഫോണിലൂടെയാണ് ദുൽഖർ സൽമാൻ സർപ്രൈസ് നൽകിയത്. ഇരുവരും ഒരുമിച്ച ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലെ ‘തുടക്കം മാംഗല്യം തന്തുനാനേനാ…’ എന്ന സൂപ്പർഹിറ്റ് പാട്ട് പാടിയാണ് നസ്രിയയെ ഞെട്ടിച്ചത്.

കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എഫ് എം റേഡിയോയില്‍ അതിഥിയായെത്തിയപ്പോഴാണ് താരം നസ്രിയയ്ക്കു സർപ്രൈസ് നൽകിയത്.
അഭിമുഖത്തിനിടയില്‍ നിവിൻ പോളിയെയോ നസ്രിയയെയോ ഫോണിൽ വിളിച്ച് പാട്ടു പാടി കേൾപ്പിക്കാമോ എന്ന് അവതാരക ചോദിച്ചു. ഉടൻ തന്നെ താരം നസ്രിയയെ വിളിച്ചു. ഫോൺ അറ്റൻഡ് ചെയ്ത ഉടൻ ദുൽഖർ പാടാൻ ആരംഭിച്ചു. താരത്തിന്റെ പാട്ടിനൊപ്പം നസ്രിയയും പങ്കുചേർന്നു. ദുൽഖർ തനിക്കു വേണ്ടി പാടുന്നതു വിശ്വസിക്കാനാകുന്നില്ല എന്നും നസ്രിയ പറഞ്ഞു.

പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിളിച്ചതാണെന്നു ദുല്‍ഖര്‍ പറഞ്ഞപ്പോൾ മറുപടിയായി നസ്രിയ ചിരിച്ചു. നസ്രിയയെ കുഞ്ഞി എന്നാണ് ദുല്‍ഖര്‍ വിളിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്സിൽ ഇരുവരും കസിൻസ് ആയാണ് അഭിനയിച്ചത്.