ദില്ലി കലാപം; പാലായനം ചെയ്തവരെ തിരിച്ചെത്തിക്കും, തയ്യാറാക്കുന്നത് ഒമ്പത് ഷെല്‍ട്ടര്‍ ഹോമുകളെന്ന് കെജിരിവാള്‍

single-img
29 February 2020

ദില്ലി: കലാപങ്ങളെ തുടര്‍ന്ന് വീടുകള്‍ ഉപേക്ഷിച്ച് പാലായനം ചെയ്തവരെ തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കലാപത്തിന് ഇരയായവര്‍ക്ക് രാത്രി സുരക്ഷിതമായി തങ്ങാനുള്ള ഇടം സര്‍ക്കാര്‍ ഒരുക്കും. അവരുടെ വീടുകളില്‍ മജിസ്‌ട്രേറ്റ് നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. പതിനെട്ട് ഡിവിഷനുകളിലാണ് കലാപത്തില്‍ നാശനഷ്ടങ്ങളുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരകള്‍ക്കുള്ള നഷ്ടപരിഹാര തുക സര്‍ക്കാര്‍ നാളെ മുതല്‍ വിതരണം ചെയ്തുതുടങ്ങും. 69 അപേക്ഷകളാണ് ഇതുവരെ ലഭിച്ചതെന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച പുതിയ അക്രമസംഭവങ്ങളൊന്നും ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.