സ്വാതന്ത്ര്യം പറയാൻ കൈയ്യിൽ മദ്യവും ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ലെന; ആർട്ടിക്കിൾ 21 ഫസ്റ്റ്ലുക്ക്

single-img
29 February 2020

നടി ലെന വേറിട്ട ഗെറ്റപ്പിലെത്തുന്ന ചിത്രം ആര്‍ട്ടിക്കിള്‍ 21ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വാക്ക് വിത്ത് സിനിമാ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധുനൂപും പ്രസീനയും നിര്‍മ്മിച്ച് ലെനില്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21.

All the best to #Lena, #LeninBalakrishnan, #GopiSundar and the entire team of #Article21! Here is the first look poster! 😊

Posted by Prithviraj Sukumaran on Friday, February 28, 2020

സിഗിരറ്റ് പുകച്ച്‌കൊണ്ട് ഗ്ലാസിലേക്ക് മദ്യം പകരുന്ന നായികയെയാണ് മൂന്ന് ഭാഗങ്ങളുള്ള പോസ്റ്ററിലെ പ്രധാന ഭാഗം. മുറുക്കി കറപിടിച്ച പല്ലുമായി നില്‍ക്കുന്ന ലെനയേയും പോസ്റ്ററില്‍ കാണാം. ജോജു ജോര്‍ജ്, അജു വര്‍ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

സിനിമയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് അഷ്‌കര്‍ ആണ്. ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു.