വിദ്യാധിരാജട്രസ്റ്റ് തീര്‍ത്ഥപാദമണ്ഡപ ഭൂമി ഏറ്റെടുക്കല്‍; പ്രതിഷേധിച്ച ബിജെപിക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

single-img
29 February 2020

തിരുവനന്തപുരം: വിദ്യാധിരാജ ട്രസ്റ്റിന്റെ തീര്‍ത്ഥപാദ മണ്ഡപത്തിന് അനുബന്ധമായ സ്ഥലം ഏറ്റെടുക്കാനെത്തിയ റവന്യൂഉദ്യോഗസ്ഥരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. 65 സെന്റ് സ്ഥലമാണ് തിരിച്ചെടുക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്. ഇത് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.സംഭവസ്ഥലത്ത് പോലിസെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. വിദ്യാധിരാജ ട്രസ്റ്റിന് ക്ഷേത്രം മാത്രം വിട്ടുനല്‍കാനാണ് അധികൃതരുടെ തീരുമാനം.

തീര്‍ത്ഥപാദ മണ്ഡപത്തിലെ ഭൂമിയ്ക്ക് പട്ടയം ലഭിക്കുംമുമ്പാണ് സാംസ്‌കാരിക സമുച്ചയം പണിയാന്‍ തീരുമാനിച്ചത്. നിര്‍മാണത്തിന് അനുമതി ലഭിക്കാത്ത സ്ഥലത്ത് ചട്ടമ്പിസ്വാമിയുടെ സ്മാരകം നിര്‍മിക്കാനും നീക്കം നടന്നിരുന്നു. 2019ല്‍ തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്തുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍നടപടികള്‍ കൈക്കൊള്ളാനും കോടതി നിര്‍ദേശിച്ചു. ഇതേതുടര്‍ന്നാണ് റവന്യൂവകുപ്പിന്റെ നടപടി.