മദ്യലഹരിയിൽ സ്യൂട്ട്കെയ്സിലാക്കി പൂട്ടി; യുവാവ് ശ്വാസം മുട്ടി മരിച്ചു; കാമുകി അറസ്റ്റില്‍

single-img
28 February 2020

ഫ്ലോറിഡ: മദ്യലഹരിയിൽ സ്യൂട്ട്കേസില്‍ ഒളിച്ച കാമുകന്‍ ശ്വാസം മുട്ടി മരിച്ചു. സാറ്റ് കളിക്കിടെ അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ചൊവ്വാഴ്ച മദ്യപിച്ച ശേഷം സാറ്റ് കളിക്കാന്‍ കമിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. സ്യൂട്ട് കേസിനുള്ളില്‍ ഒളിച്ചിരുന്ന ശേഷം വീട്ടില്‍ ഒളിച്ചയാളെ കണ്ടെത്തുകയായിരുന്നു മത്സരം. സാറ ബൂണ്‍ എന്ന 42 കാരിയാണ് കാമുകനായ ജോര്‍ജ് ടോറസ് ജൂനിയറിനെ സ്യൂട്ട് കേസില്‍ കയറാന്‍ സഹായിച്ചത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

സ്യൂട്ട്കെയ്സിൽ കയറിയ ടോറസിനെ സാറ പൂട്ടി. കരയുന്നത് കേട്ടെങ്കിലും മുകളിലെ റൂമിൽ പോയി സാറ കിടന്നുറങ്ങുകയായിരുന്നു. പുലര്‍ച്ചെ താഴെ നിലയിലുള്ള മുറിയില്‍ ചെല്ലുമ്പോഴാണ് കാമുകനെ സ്യൂട്ട് കേസില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. സാറ തന്നെയാണ് കാമുകൻ കൊല്ലപ്പെട്ട വിവരം പോലീസിൽ വിളിച്ചറിയിച്ചത്.പെട്ടിയിലായ കാമുകന്‍റെ ദൃശ്യങ്ങള്‍ ഇവർ ഫോണില്‍ ചിത്രീകരിച്ചിരുന്നു.

വീട്ടിലെത്തിയ ഉദ്യോഗസ്ഥരാണ് ജോര്‍ജ് ഇതിനോടകം മരിച്ചതായി സ്ഥിരീകരിച്ചത്.ശ്വാസം മുട്ടിയാണ് ജോര്‍ജിന്‍റെ മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. രണ്ടാം ഗ്രേഡ് കൊലപാതകക്കുറ്റമാണ് സാറയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഒളിക്കുന്നതിനിടയില്‍ ജോര്‍ജ് നിലവിളിക്കുന്നതായി കേട്ടിരുന്നുവെന്ന് സാറ പറയുന്നു. എന്നാല്‍ അത് മത്സരത്തില്‍ കള്ളത്തരം കാണിക്കാന്‍ വേണ്ടി ചെയ്തതാവുമെന്നായിരുന്നുവെന്നാണ് സാറ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.