ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്ത് യാത്രക്കാരന്‍; പാതിവഴിയില്‍ നിര്‍ത്തി രാജധാനി എക്‌സ് പ്രസില്‍ പരിശോധന

single-img
28 February 2020

രാജധാനി എക്സ്പ്രസിൽ ബോംബ്ഭീഷണി. ഇതിനെ തുടർന്ന് ദീബ്രുഗുഡ് -ഡൽഹി രാജധാനി എക്സ്പ്രസ് ദാദ്രിയിൽ നിർത്തിയിരിക്കുകയാണ്. ബോംബ് സ്ക്വാഡ് ട്രെയിനിലാകെ യാത്രക്കാരെ മുഴുവണ് ഒഴിപ്പിച്ച ശേഷം പരിശോധന നടത്തുകയാണ് . ട്രെയിന്റെ ഉള്ളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് യാത്രക്കാരനായ ഒരാൾ ട്വീറ്റ് ചെയ്തതിനെ തുടർന്നായിരുന്നു ട്രെയിണ് നിർത്തിയിട്ടത്.

ബോംബ് ഭീഷണി എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ തീവണ്ടിയിലെ യാത്രക്കാരാകെ ഭീതിയിലാണ്. പരിശോധനയക്ക് ശേഷം ഇന്നുതന്നെ യാത്ര ആരംഭിച്ചേക്കുമെന്നാണ് യാത്രക്കാർ പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച് റെയിൽവേയിൽ നിന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആർപിഎഫിന്റെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.