25,000 രൂപ വില വരുന്ന വളര്‍ത്തു പൂച്ചയെ കാണാനില്ല; പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍

single-img
28 February 2020

25,000 രൂപയോളം വില വരുന്ന തന്റെ വളർത്തു പൂച്ചയെ കാണ്മാനില്ലെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍. ആലപ്പുഴ ജില്ലയിൽ പത്തിയൂര്‍ക്കാല സ്വദേശിനി ഫാത്തിമ ബിന്ദ് സലിം ബോണി എന്ന യുവതിയാണ് പോലീസ് സ്റ്റേഷനിൽ തന്റെ വളര്‍ത്തു പൂച്ചയെ കാണാനില്ലെന്ന പരാതി നല്‍കിയിരിക്കുന്നത്.

വെള്ള – ഓറഞ്ച് നിറത്തിലുള്ള പേര്‍ഷ്യന്‍ പൂച്ചയെ ഒന്നര വര്‍ഷം മുൻപായിരുന്നു താൻ വാങ്ങിയതെന്ന് ഫാത്തിമ പറയുന്നു. ആ സമയം ഒന്നര മാസം മാത്രം പ്രായമുണ്ടായിരുന്ന പൂച്ചക്കുവേണ്ടി 15,000 രൂപയായിരുന്നു നല്‍കിയത്. ഇപ്പോൾ ഒന്നര വയസ്സുള്ള പൂച്ചയെ ബുധനാഴ്ച രാത്രിയാണ് വീട്ടില്‍നിന്ന് കാണാതാവുകയായിരുന്നു.

ഇപ്പോഴാവട്ടെ ഈ പൂച്ചക്ക് 25,000 രൂപ വിലമതിക്കുമെന്ന് ഫാത്തിമ പറയുന്നു. ശരീരത്തിൽ മുകള്‍ഭാഗത്തും മുഖത്തിന്റെ മധ്യത്തിലും ഓറഞ്ചും മറ്റിടങ്ങളില്‍ വെള്ളയുമാണ് പൂച്ചയുടെ നിറം.