വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു ശതമാനം സംവരണം ; തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

single-img
28 February 2020

മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിംകളായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തി സംസ്ഥാനത്തെ മഹാ വികാസ് അഗാഡി സര്‍ക്കാര്‍. മഹാരാഷ്ട്രാ ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലികാണ് ഇക്കാര്യം അറിയിച്ചത്.

തീരുമാനം പ്രാബല്യത്തിൽ വരുത്താനുള്ള നിയമനിര്‍മ്മാണം ഉടന്‍ നടപ്പിലാക്കുമെന്ന് നവാബ് മാലിക് നിയമസഭയില്‍ പറഞ്ഞു. ഇനിവരുന്ന അധ്യയന വര്‍ഷം സ്കൂളുകളില്‍ പ്രവേശനം തുടങ്ങുന്നതിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിയമസഭയിൽ കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ന്യൂനപക്ഷകാര്യ മന്ത്രി ഈ വിവരം അറിയിച്ചത്.