ചർച്ചാവിഷയം- ഇന്ത്യയെകുറിച്ചുള്ള പടിഞ്ഞാറൻ മാധ്യമങ്ങളുടെ വ്യാജവാർത്തകൾ;റിപ്പബ്ലിക് ടിവിയേ പോലെ വ്യാജ വാർത്തകളുടെ കേന്ദ്രം മറ്റൊന്നില്ലെന്ന് മറുപടി

single-img
28 February 2020

‘ഇന്ത്യയെകുറിച്ചുള്ള പടിഞ്ഞാറൻ മാധ്യമങ്ങൾ പ്രചരിക്കുന്ന വ്യാജവാർത്തകൾ’ എന്ന വിഷയത്തിൽ ചർച്ചക്ക് ക്ഷണിച്ച റിപ്പബ്ലിക് ടിവിക്ക് മുഖമടിച്ച് മറുപടി. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനും ജേർണലിസ്റ്റുമായ ആതിഷ് തസീറാണ് പ്രമുഖ ദേശീയമാധ്യമ പ്രവർത്തകനും റിപ്പബ്ലിക് ടിവി സ്ഥാപകനുമായ അർണബ് ഗോസാമിക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് പ്രതികരിച്ചത്.

അർണബ് ഗോസാമിയുടെ ചാനലിൽ സംവാദ പരിപാടിക്ക് ക്ഷമിച്ചു കൊണ്ടുള്ള കത്തിന് മറുപടിയായാണ് ആതിഷ് തസീറിന്റെ പ്രതികരണം. ‘റിപ്പബ്ലിക് റ്റിവിയേ പോലെ വാജ്യ വാർത്തകളുടെ വലിയ കേന്ദ്രം മറ്റൊന്നില്ല. മിസ്റ്റർ അർണബ് ഗോസാമിയെ എന്റെ ഊഷ്മളാശംസകൾ അറിയിക്കുന്നതിനൊപ്പം കുറച്ച് ഭേദപ്പെട്ട മനുഷ്യനാകായി ശ്രമമെങ്കിലും നടത്തണമെന്നും പറയൂ’. എന്നാണ് കത്തിലെ ഉള്ളടക്കം.

സംഘപരിവാർ അജണ്ഡകളോടെ പ്രവർത്തിക്കുന്ന റിപ്പബ്ലിക് ടിവി വ്യാജവാർത്തകളിലൂടെയും ചർച്ചകൾക്കിടയിലെ അധിക്ഷേപങ്ങളിലൂടെയുമാണ് നിറഞ്ഞു നിൽക്കുന്നത്. നേരത്തെ റിപ്പബ്ലിക് ടിവിയുടെ അതിര് കവിഞ്ഞ വ്യാജവാർത്തകൾക്കെതിരെ ദേശീയ മാധ്യമ രം​ഗത്തെ പ്രമുഖർ രം​ഗത്തെത്തിയിരുന്നു.ജാമിഅ മില്ലിയയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ തീവ്രഹിന്ദുത്വ വാദി വെടിവെച്ചപ്പോള്‍ വ്യാജ വാര്‍ത്ത നല്‍കിയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി കൊടും വിഷമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി വിമർശിച്ചിരുന്നു.

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനും ജേർണലിസ്റ്റുമായ ആതിഷ് തസീറിന് റിപബ്ലിക് റ്റിവി അയച്ച കത്തും അദ്ദേഹത്തിന്റെ മറുപടിയും.


കത്ത്

To aatishtaseer
From santhoshi bhadra@republictv

പ്രിയപ്പെട്ട സർ ,

റിപ്പബ്ലിക് റ്റിവിയുടെ പ്രവർത്തകരുടെ ഊഷ്മളാഭിവാദ്യങ്ങൾ.

ഇന്ന് രാത്രി പത്ത് മണിക്ക് ഞങ്ങളുടെ ചാനലിൽ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമി നയിക്കുന്ന ഒരു സംവാദ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഈ കത്ത്.

ഇന്നത്തെ ചർച്ചയുടെ വിഷയം ‘പടിഞ്ഞാറൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഇന്ത്യയെ കുറിച്ചുള്ള വ്യാജ വാർത്തകൾ” എന്നതാണ്.

താങ്കളുടെ തിരക്കേറിയ പരിപാടികളിൽ നിന്ന് അല്പ സമയം ഈ ചർച്ചയ്ക്ക് വേണ്ടി മാറ്റിവയ്ക്കാൻ സാധിക്കുമെങ്കിൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും.

താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു.

നന്ദി,

സന്തോഷി ഭദ്ര.

മറുപടി

To santhoshi bhadra@republictv

From aatishtaseer

പ്രിയ സന്തോഷ്,

താങ്കളുടെ താത്പര്യത്തിന് നന്ദി. പക്ഷേ ഞാനിത്തരം ചർച്ചകളിൽ പങ്കെടുക്കാറില്ല. പ്രത്യേകിച്ചും ഇത്തരം പരിഹാസ്യമായ വിഷയങ്ങളിൽ. റിപ്പബ്ലിക് റ്റിവിയേ പോലെ വാജ്യ വാർത്തകളുടെ വലിയ കേന്ദ്രം മറ്റൊന്നില്ല. മിസ്റ്റർ അർണബ് ഗോസാമിയെ എന്റെ ഊഷ്മളാശംസകൾ അറിയിക്കുന്നതിനൊപ്പം കുറച്ച് ഭേദപ്പെട്ട മനുഷ്യനാകായി ശ്രമമെങ്കിലും നടത്തണമെന്നും പറയൂ.

ഊഷ്മളാശംസകളോടെ,

ആതിഷ് .