ദില്ലി കലാപം; പോലിസ് കേസെടുത്തതിന് പിന്നാലെ താഹിര്‍ ഹുസൈനെ പുറത്താക്കി ആംആദ്മി പാര്‍ട്ടി

single-img
28 February 2020

ദില്ലി: ദില്ലി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ട കേസില്‍ കൊലക്കുറ്റം ആരോപിച്ച് പോലിസ് കേസെടുത്തതിന് പിന്നാലെ താഹിര്‍ ഹുസൈനെ ആംആദ്മി പാര്‍ട്ടി പുറത്താക്കി. അദേഹത്തിന്റെ വീട്ടില്‍ നിന്ന് പരിശോധനയില്‍ പെട്രോള്‍ ബോംബുകള്‍ കണ്ടെടുത്തുവെന്ന് പോലിസ് അവകാശപ്പെട്ടിരുന്നു. ഐബി ഉദ്യോഗസ്ഥന്റെ മരണത്തിന് ഉത്തരവാദി താഹിര്‍ ഹുസൈനാണെന്നും പോലിസും ബിജെപി നേതാക്കളും ആരോപിച്ചിരുന്നു.

ഇതേതുടര്‍ന്ന് അദേഹത്തിനെതിരെ പോലിസ് കൊലക്കുറ്റത്തിന് കേസ് രജിസ്ട്രര്‍ ചെയ്തു. ഇതിന് പിന്നാലെയാണ് ആംആദ്മി പാര്‍ട്ടിയുടെ നടപടി. അതേസമയം ആരോപണങ്ങള്‍ തള്ളി താഹിര്‍ ഹുസൈന്‍ രംഗത്തെത്തി. വടക്ക് കിഴക്കന്‍ ദില്ലിയിലെ കലാപത്തില്‍ താനും ഇരയാണെന്നും തനിക്കെതിരായ ആരോപണങ്ങള്‍ കള്ളമാണെന്നും അദേഹം പറഞ്ഞു.