കലാപ നിയന്ത്രണം ദൌത്യം; ഡല്‍ഹി പോലീസിന് പുതിയ മേധാവി

single-img
28 February 2020

ഡൽഹിയിലെ വടക്കുകിഴക്കന്‍ മേഖലയിലെ കലാപത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു എന്ന് കോടതിയുടെ ഉൾപ്പെടെ പഴികേട്ട ഡല്‍ഹി പോലീസിന് പുതിയ മേധാവി. ഐപിഎസ് ഉദ്യോഗസ്ഥനായ എസ്എന്‍ ശ്രീവാസ്തവയെ ഡല്‍ഹി പോലീസ് മേധാവിയായി നിയമിച്ചു.

രാജ്യ തലസ്ഥാനത്തെ കലാപം നിയന്ത്രിക്കാന്‍ സിആര്‍പിഎഫില്‍നിന്നും അദ്ദേഹത്തെ ക്രമസമാധാനപാലത്തിന്റെ സ്‌പെഷല്‍ കമ്മീഷണറായി ആഭ്യന്തരമന്ത്രാലയം നിയമിച്ചിരുന്നു. ഈ നിയമനത്തിന്റെ പിന്നാലെയാണ് പോലീസ് മേധാവിയായുള്ള നിയമനം. ഇന്നലെ വിരമിച്ച അമൂല്യ പട്‌നായിക്കിനു പകരക്കാരനായാണ് നിയമനം.