നാദാപുരത്ത് ഡിറ്റണേറ്ററുകളും ജലാറ്റിൻസ്റ്റിക്കുകളുമായെത്തിയ ബൈക്ക് യാത്രികൻ സന്തോഷ് അറസ്റ്റില്‍

single-img
28 February 2020

കണ്ണൂർ ജില്ലയിലെ നാദാപുരത്ത് തലശേരി റോഡിൽ ആവോലത്ത് പോലിസ് നടത്തിയ റെയ്ഡിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. ഇതുമായി ബന്ധപ്പെട്ട്കക്കട്ട് പാതിരപ്പറ്റ പൂത്തറ സന്തോഷി (38)നെ നാദാപുരം സിഐ എൻ സുനിൽ കുമാർ, എസ്ഐ എൻ പ്രജീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.

അൻപതോളം ഡിറ്റണേറ്ററുകളും 31 ജലാറ്റിൻസ്റ്റിക്കുകളുമാണ് ഇയാളിൽനിന്നും പോലീസ് കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ ഏഴരയോടെ ആവോലം ടൗണിലാണ് സന്തോഷ് പിടിയിലായത്.കണ്ണൂരിൽ നിന്ന് ബൈക്കിൽ നാദാപുരം ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു സ്ഫോടക വസ്തുക്കൾ. ഇവ കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.