നടി ആക്രമിക്കപ്പെട്ട കേസ്; മൊഴി നല്‍കാന്‍ ഗീതുവും സംയുക്ത വര്‍മ്മയും എത്തി

single-img
28 February 2020

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ എന്നിവര്‍ കൊച്ചിയിലെ വിചാരണക്കോടതിയില്‍ ഹാജരായി. സിബിഐയുടെപ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വിസ്താരം നടക്കുന്നത്. നടന്‍ കുഞ്ചാക്കോ ബോബന്റെ വിസ്താരം അദ്ദേഹം കേരളത്തിൽ ഇല്ലാത്തതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു.

Support Evartha to Save Independent journalism

പ്രമുഖ സംവിധായകന്‍ വി എ ശ്രീകുമാറിന്റെ വിസ്താരവും അടുത്ത ദിവസം നടക്കും. അതേസമയം നടി മഞ്ജു വാര്യരെ വ്യാഴാഴ്ച പ്രത്യേക കോടതി വിസ്തരിച്ചിരുന്നു.കേസിൽ നിലവിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്.ഇരയായ നടിയുടെ താല്‍പ്പര്യം കണക്കിലെടുത്താണ് ഇത്.ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ സാന്നിധ്യത്തില്‍ ആണ് സാക്ഷികളുടെ വിസ്താരം നടക്കുന്നത്.