ബത്തേരിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ബന്ധു പിടിയില്‍

single-img
27 February 2020

വയനാട് ജില്ലയിലെ ബത്തേരിയിൽ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ഇരയായ പെൺകുട്ടിയുടെ അടുത്ത ബന്ധുവിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെണ്‍കുട്ടിയെ വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി വാ മൂടിക്കെട്ടിയായിരുന്നു പീഡിപ്പിച്ചത്.

പീഡനത്തിനിരയായ പെൺകുട്ടി പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വനാതിര്‍ത്തിയിലൂടെ പോവുകയായിരുന്ന പെണ്‍കുട്ടിയെ ബന്ധു ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്‌. വീട്ടിൽ നിന്നും പോയ പെണ്‍കുട്ടിയെ ഏറെനേരമായിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.