തൊപ്പി പോയ ചിലർ സമുദായവും രാജ്യവും നന്നാക്കാനിറങ്ങിയിട്ടുണ്ട്: സെൻകുമാറിനെതിരെ വെള്ളാപ്പള്ളി

single-img
27 February 2020

ടിപി സെൻകുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തിനുവേണ്ടി ഒരു ചുക്കും ചെയ്യാതെ സ്‌നേഹം നടിച്ചു വരുന്ന തട്ടിപ്പുകാരേയും തരികിടക്കാരേയും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌എന്‍ഡിപി യോഗം ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജിലെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ സമുദായത്തിലേക്കു ചിലരെല്ലാം  പുത്തനായി വരികയാണ്‌. തൊപ്പി പോയപ്പോഴാണ് ചിലര്‍ സമുദായത്തില്‍ നവോഥാനത്തിന്‌ ഇറങ്ങിയിട്ടുള്ളത്.  തൊപ്പി തലയിലുണ്ടായിരുന്നപ്പോള്‍ ഇവര്‍ എവിടെയായിരുന്നു?- വെള്ളാപ്പള്ളി ചോദിച്ചു. 

തൊപ്പി തലയിലുണ്ടായിരുന്നപ്പോൾ രാജ്യം നന്നാക്കാനോ സമുദായം നന്നാക്കാനോ ഇവർ ഇറങ്ങിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ചിലര്‍ സമുദായത്തില്‍ അംഗം പോലുമല്ലെന്ന്‌ ഇപ്പോഴാണറിയുന്നത്‌. വ്യാജ അംഗത്വ നമ്പരിട്ടു യൂണിയന്‍ പ്രസിഡന്റ്‌ വരെയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദായ അംഗങ്ങള്‍ തിരിച്ചറിവുള്ളവരായി മാറണം. ആരാണ്‌ അമ്മ, പെങ്ങള്‍, മകള്‍ ഇന്നിങ്ങനെ തിരിച്ചറിവിൻ്റെ പാതയില്‍ കൂടി സഞ്ചരിച്ചാല്‍മാത്രമേ നാം നന്നാവുവെന്നും അദ്ദേഹം പറഞ്ഞു.