മാതാപിതാക്കളുടെ മരണാന്തര ചടങ്ങുകള്‍ നടത്താന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും തുല്യാവകാശം: മനുഷ്യാവകാശ കമ്മീഷന്‍

single-img
27 February 2020

സ്വന്തം മാതാപിതാക്കളുടെ മരണാന്തരചടങ്ങുകള്‍ നിര്‍വഹിക്കാന്‍ മറ്റ് മക്കൾക്ക് ഉള്ളതുപോലെ തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും തുല്യാവകാശമുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എച്ച്എല്‍ ദത്തു.

സാധാരണയായി മാതാപിതാക്കൾ തങ്ങളുടെ കുട്ടി ട്രാന്‍സ്‌ജെന്‍ഡറാണെന്ന് അറിഞ്ഞാല്‍ വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് മുന്നില്‍ വരാന്‍ പോലും അവരെ അനുവദിക്കാറില്ലെന്നും വീടിന്റെ ഏതെങ്കിലും ഒരു മൂലയിലോ പുറത്ത് എവിടെയെങ്കിലുമോ അവരെ മാറ്റിനിര്‍ത്തുകയാണ് ചെയ്യുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബെംഗളൂരുവിൽ ‘എല്‍ജിബിടിക്യു സമൂഹത്തിന്റെ മനുഷ്യാവകാശങ്ങള്‍: പ്രതിസന്ധികളും ഭാവിയും’ എന്ന വിഷയത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം..

‘നമ്മുടെ രാജ്യത്തെ എന്‍ജിബിടിക്യു ആവശ്യത്തില്‍ കൂടുതല്‍ സഹിച്ചുകഴിഞ്ഞു. അവർ ഉൾപ്പെടെ ഈ സമൂഹത്തിന്റെ ഭാഗമാണ്. അവരും നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. ഇവരെ അത്തരത്തിൽ ഉള്‍ക്കൊള്ളാനുള്ള മനസ്സുണ്ടായാലേ ബാക്കി മാറ്റങ്ങള്‍ വരികയുള്ളു.’ ദത്തു പറഞ്ഞു.