ഹിന്ദുക്കൾ ഹിന്ദുമതം ഉപേക്ഷിച്ച് മറ്റു മതങ്ങളിലേക്ക് പോകുന്നതിൻ്റെ കാരണമെന്തെന്നു വെളിപ്പെടുത്തി ജ്യോത്സ്യൻ

single-img
27 February 2020

ഹിന്ദുക്കൾ ഹിന്ദുമതം ഉപേക്ഷിച്ച് മറ്റു മതങ്ങളിലേക്ക് ചേക്കേറുന്നതിൻ്റെ കാരണം വെളിപ്പെടുത്തി ജ്യോതിഷ പണ്ഡിതൻ ഡോ. കെ വി സുഭാഷ് തന്ത്രി. കൗമുദി ടിവിയിലെ ഒരു പരിപാടിക്ക് ഇടയിലാണ് സുഭാഷ് തന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത് അത്. ഹൈന്ദവ മതത്തിന്റെ പ്രത്യേകതയും ആ മറ്റുള്ളവർ അതിനെ ഉപേക്ഷിക്കുവാനുള്ള കാരണത്തേയും പറ്റിയാണ് അദ്ദേഹം വിശദീകരിച്ചത്.

Support Evartha to Save Independent journalism

അനേകായിരം വർഷം പാരമ്പര്യമുള്ള ഹൈന്ദവ മതം ഉപേക്ഷിച്ച് ആളുകൾ മറ്റു മതങ്ങളിൽ ചേക്കേറുന്നു. എന്നാൽ മറ്റു മതങ്ങളിൽ നിന്നും ഹിന്ദു മതത്തിലേക്കുള്ള വരവ് കുറവാണ്. പ്രാചീനമായി നാലു മതങ്ങളാണ് നിന്നിരുന്നത്. ഇതിൽ അയിത്തവും അനാചാരവും പിടികൂടിയത് ഹിന്ദുമതത്തിലാണ്. ഇതുകൊണ്ടാണ് കൂടുതൽ പേർ മറ്റ് മതങ്ങളിൽ ചേക്കേറുന്നത്. 

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുള്ള മതമാണ് ഹിന്ദുമതം. എത്ര കിട്ടിയാലും മതിയാവാത്തവരാണ് മതം വിട്ടു പോകുന്നത്. ഹിന്ദു വിശ്വാസികൾ സത്യം ഉൾക്കൊള്ളാതെ ഇവിടെ യഥാർത്ഥമായ അനുഭവഗുണമുള്ള മതം വിട്ട് മറ്റു മതങ്ങളുടെ പിന്നാലെ പോകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പരിപാടിയിൽ വെളിപ്പെടുത്തി.