വര്‍ഗ്ഗീയ ലഹളകള്‍ ജീവിതത്തിന്റെ ഭാഗം; വിവാദ പരാമര്‍ശവുമായി ഹരിയാന മന്ത്രി

single-img
27 February 2020

ചണ്ഡിഗഡ്: ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ വിവാദപരാമര്‍ശവുമായി ഹരിയാന മന്ത്രി രഞ്ജിത് സിംഗ് ചൗതാല. വര്‍ഗ്ഗീയ ലഹളകള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും ദില്ലിയിൽ ഇത്തരം അക്രമങ്ങൾ ഇതിനുമുമ്പും നടന്നിട്ടുണ്ടെന്നുമാണ് ഹരിയാനയിലെ മനോഹർ ലാൽ ഖട്ടര്‍ സർക്കാരിലെ വൈദ്യുതി മന്ത്രിയുടെ പ്രതികരണം.

‘കലാപങ്ങൾ നടക്കുന്നുണ്ട്, മുന്‍കാലങ്ങളില്‍ അതുണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ ദില്ലി മുഴുവൻ കത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് ജീവിതത്തിന്റെ ഭാഗമാണ്’ ചണ്ഡിഗഡിലെ നിയമസഭയ്ക്ക് പുറത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അന്തരിച്ച ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ മകൻ രഞ്ജിത് സിംഗ് ചൗതാല, സിർസ ജില്ലയിലെ റാനിയ നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്.