വനിതകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍; തീരുമാനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

single-img
27 February 2020

വനിതകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ തുറക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇവിടെ വനിതകള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും തീര്‍ത്തും സുരക്ഷിതമായ രീതിയിലാണ് ഷോപ്പുകള്‍ തുറക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

പദ്ധതി നടപ്പാക്കുന്ന ആദ്യഘട്ടത്തില്‍ ഭോപ്പാലിലും ഇന്‍ഡോറിലും പിന്നീട് ജബല്‍പുര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലും ഷോപ്പുകള്‍ തുറക്കും. സ്ത്രീകൾക്ക് ഏറെ പ്രിയപ്പെട്ട വൈന്‍, വിസ്‌കി ബ്രാന്‍ഡുകള്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം മധ്യപ്രദേശിൽ രജിസ്റ്റര്‍ ചെയ്യാത്ത വിദേശ ബ്രാന്‍ഡുകളും ഈ ഷോപ്പുകളില്‍ ലഭിക്കും എന്നും അധികൃതര്‍ പറഞ്ഞു. ഇതിനായി മാളുകളിലും ഷോപ്പുകള്‍ തുറക്കും. ഈ വർഷം ഏപ്രിലിലാണ് വൈന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ഇതിനുള്ള മുന്നോടിയായി 15 വൈന്‍ ഷോപ്പുകള്‍ തുറക്കും. മധ്യപ്രദേശിൽ പ്രാദേശികമായി നിര്‍മിക്കുന്ന ബ്രാന്‍ഡുകളും വില്‍പനയില്‍ ഉണ്ടാകും.