കെഎസ്ആർടിസി ബസിൽ സ്ത്രീയെ ആക്രമിച്ചു: ശല്യം ചെയ്ത വ്യക്തിക്കും കണ്ടക്ടറിനുമെതിരെ പരാതി

single-img
27 February 2020

കെഎസ്ആര്‍ടിസി ബസില്‍ സാമൂഹ്യപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. തൻ്റെയൊപ്പം യാത്രചെയ്തയാളില്‍ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായായതായി കാട്ടി യാത്രക്കാരി പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 

എന്നാല്‍ മോശമായി പെരുമാറിയ യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തയ്യാറായില്ലെന്നും യാത്രക്കാരി ആരോപിക്കുന്നു. ബസിനുള്ളിൽ വച്ച് ശല്യം ചെയ്തത് ശ്രദ്ധയിൽപ്പെട്ടതോടെ ബസ് കണ്ടക്ടര്‍ ഇയാളെ ബസില്‍ നിന്നും ഇറക്കി വിടുകയായിരുന്നുവെന്നാണ് ആരോപണം. ആരോപണവിധേയനെ പൊലീസിൽ ഏൽപ്പിക്കണമെന്നു താൻ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ ചെവിക്കൊണ്ടില്ലെന്നും സാമുഹ്യ പ്രവർത്തക പറയുന്നു. 

 ഇതേ തുടര്‍ന്ന് കണ്ടക്ടര്‍ക്കെതിരെയും യാത്രക്കാരി പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വൈത്തിരി പൊലീസ് കേസെടുത്തു. അന്വേഷണം താമരശ്ശേരി പൊലീസിന് കൈമാറി.