മരണ സര്‍ട്ടിഫിക്കറ്റില്‍ വില്ലേജ് ഓഫീസില്‍ നിന്നും എഴുതി ചേര്‍ത്തത് ‘മരിച്ചയാൾക്ക് നല്ല ഭാവി’ക്കുള്ള ആശംസ

single-img
26 February 2020

ഉത്തർ പ്രദേശിലെ ഉന്നാവോയിലെ സിര്‍വിയ ഗ്രാമത്തിലുള്ള ലക്ഷ്മി ശങ്കര്‍ എന്നയാളുടെ മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയപ്പോൾ വില്ലേജ് അധികാരികൾക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ഈ വർഷം ജനുവരി 22നാണ് ലക്ഷ്മി ശങ്കര്‍ അസുഖം ബാധിച്ച് മരിച്ചത്.

മരണ ശേഷം സാമ്പത്തിക ഇടപാടുകള്‍ക്ക് അച്ഛന്റെ മരണസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകൻ അധികാരികളെ സമീപിച്ചു. മകന്റെ അപേക്ഷ സ്വീകരിക്കുകയും തുടർന്ന് സർട്ടിഫിക്കറ്റ് നൽകിയതിനൊപ്പം മരിച്ചയാൾക്ക് നല്ല ഭാവിക്കുള്ള ആശംസയും വില്ലേജ് അധികാരി കുറിച്ചു.

ഈ സർട്ടിഫിക്കറ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ക്ഷമചോദിച്ച് വില്ലേജ് ഓഫീസര്‍ തന്നെ രംഗത്തെത്തി. മാപ്പ് പറഞ്ഞതിന്റെ പുറമെ പുതിയ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു.