മൂന്നു ദിവസങ്ങൾക്ക് ശേഷം സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ ഡൽഹി ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
26 February 2020

രാജ്യതലസ്ഥാനത്ത് നടക്കുന്ന കലാപങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കലാപം പൊട്ടിപുറപ്പെട്ട് 3 ദിവസവും 20 ലേറെ മരണവും കഴിഞ്ഞാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.എല്ലാ സമയത്തും സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്നും ശാന്തതയും സ്വാഭാവികതയും എത്രയും വേഗം പുനസ്ഥാപിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലി ജനങ്ങളോട് അഭ്യർത്ഥിച്ചു. ട്വിറ്ററിലൂടെയായിരുന്നു മോദി ഡൽഹി ജനതയെ അഭിസംബോധന ചെയ്തത്.

ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന സ്ഥിതിഗതികൾ സംബന്ധിച്ച് വിപുലമായ അവലോകനം നടത്തിയിരുന്നു. സമാധാനവും സ്വാഭാവികതയും ഉറപ്പാക്കാൻ പൊലീസും മറ്റ് ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്. സമാധാനവും ഐക്യവും ഞങ്ങളുടെ ധാർമ്മികതയിൽ പ്രധാനമാണ്. എല്ലായ്‌പ്പോഴും സമാധാനവും സാഹോദര്യവും നിലനിർത്താൻ ദില്ലിയിലെ എന്റെ സഹോദരിമാരോടും സഹോദരങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു. ശാന്തത ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, സാധാരണഗതിയിൽ സാധാരണ നില പുനസ്ഥാപിക്കപ്പെടുന്നു,” മോദി ട്വീറ്റ് ചെയ്തു.

രാജ്യത്തെ നടുക്കിയ ഡല്‍ഹി കലാപത്തില്‍ അതിരൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രം​ഗത്തെത്തിയിരുന്നു. ഡല്‍ഹി കലാപം ബിജെപി സൃഷ്ടിച്ച വെറുപ്പിന്റെ ഫലമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തുറന്നടിച്ചു.