ഭാരത് മാതാ കി ജയ് വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ തുടര്‍ന്നാല്‍ മതിയെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

single-img
26 February 2020

ദില്ലി: ഭാരത് മാതാ കി ജയ് വിളിക്കുന്നവര്‍ ഇന്ത്യയില്‍ തുടരുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍. ദില്ലിയില്‍ നടക്കുന്ന കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് അദേഹത്തിന്റെ പ്രസ്താവന. ഭാരത് മാതാ കി ജയ് വിളിക്കാത്തവര്‍ ഇന്ത്യയെ എതിര്‍ക്കുന്നവരാണ്. അവര്‍ ഭരണഘടനയെ ബഹുമാനിക്കാത്തവരാണ്. അവരെ കുറിച്ച് തീര്‍ച്ചയായും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ പറഞ്ഞു.

ഇന്ത്യയില്‍ നല്ലതൊന്നും നടക്കുന്നില്ല. ജനങ്ങള്‍ പ്രത്യേക മന:സ്ഥിതിയിലാണ് ജീവിക്കുന്നത്. അത്തരക്കാരെ എതിര്‍ക്കാനുള്ള സന്ദര്‍ഭം വരുമെന്നും അദേഹം വ്യക്തമാക്കി. ബജറ്റ് സമ്മേളനം നടക്കാനിരിക്കെ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ദില്ലി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ അദേഹം സംസാരിച്ചത്.