ഡല്‍ഹിയില്‍ നടക്കുന്ന കലാപം ഗുജറാത്ത് വംശഹത്യക്ക് സമാനം: സിപിഎം

single-img
26 February 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷം ഗുജറാത്ത് വംശഹത്യക്ക് സമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങള്‍ അടിച്ചമര്‍ത്തണമെന്നും ഡല്‍ഹി പോലീസ് വെറും നോക്കുകുത്തിയാണെന്നും സിപിഎം സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

കലാപങ്ങള്‍ നടക്കുമ്പോള്‍ മുതലെടുപ്പ് നടത്തുന്ന ഭീകര പ്രസ്ഥാനങ്ങള്‍ നാട്ടിലുണ്ടെന്നും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ നിയമ നടപടി വേണമെന്നും സിപിഎം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെ ഭേദഗതിയെ അനുകൂലിച്ച് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ മോജ്പുരില്‍ പ്രകടനം നടന്നിരുന്നു, ഇതിനെ തുടര്‍ന്നാണ്‌ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.