ഡല്‍ഹി കലാപം: തെരുവിൽ ആം ആദ്മി സര്‍ക്കാര്‍ സ്​ഥാപിച്ച ക്യാമറകൾ പോലീസ്​ തകർക്കുന്ന ദൃശ്യം പുറത്ത്

single-img
26 February 2020

ഡൽഹിയിലെ ആം ആദ്മി​ സർക്കാർ തെരുവിൽ സ്​ഥാപിച്ച ക്യാമറകൾ സംഘർഷത്തിനിടെ ഡൽഹി പോലീസ്​ തകർക്കുന്ന ദൃശ്യം പുറത്ത്​. തെരുവിൽ ആക്രമണം അഴിച്ചുവിടുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ്​ പോലീസ്​ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്​തമാകുന്നതിനിടെയാണ്​ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യം പുറത്ത്​ വന്നത്​.

സിസിടിവി ക്യാമറ തകർക്കുന്നതിന്റെ ദൃശ്യം കാഴ്​ചക്കാർ പകർത്തുന്നുണ്ടെന്ന്​ അറിഞ്ഞ പോലീസുകാർ പിൻവാങ്ങുന്നതും പുറത്ത്​ വന്ന വീഡിയോയിൽ വ്യക്തമാണ്. പ്രതിഷേധക്കാർക്കെതിരെ നടക്കുന്ന അക്രമം തടയുന്നതിനെതിരെ പോലീസ്​ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം വരികയും കോടതി വരെ പോലീസിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്യുന്നതിനിടെയാണ്​ പുതിയ ദൃശ്യങ്ങള്‍ പുറത്തായത്​. നിലവിൽ ഡൽഹി പോലീസിനെയും കേന്ദ്ര ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്​ പുറത്ത്​ വന്ന ദൃശ്യം.