കഫ്‌സിറപ്പ് കഴിച്ച 11 കുട്ടികള്‍ മരിച്ചു; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

single-img
26 February 2020

ജമ്മു: ജമ്മുകശ്മീരിലെ ഉദംപൂരില്‍ പതിനൊന്ന് കുട്ടികള്‍ ചികിത്സയിലിരിക്കെ മരിച്ചതിന് കാരണം കഫ് സിറപ്പ് എന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ 17 കുട്ടികളെയാണ് അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ 11 പേരും വൃക്കസ്തംഭനം കാരണം മരിച്ചു. ഇതിന് കാരണം ഇവര്‍ കഴിച്ച കഫ് സിറപ്പ് ആണെന്ന നിഗമനത്തിലാണ് അധികൃതര്‍.

ഹിമാചലിലെ ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയാണ് ഈ മരുന്ന് വിപണികളില്‍ വിതരണം ചെയ്യുന്നത്. നിലവില്‍ 3400 കുപ്പികള്‍ വിപണികളില്‍ വിറ്റുപോയിട്ടുണ്ട്. തമിഴ്‌നാട്,മേഘാലയ,ത്രിപുര സംസ്ഥാനങ്ങളിലും നിലവില്‍ മരുന്ന് വിതരണം ചെയ്തിട്ടുണ്ട്. കുട്ടികള്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ മരുന്നുകള്‍ തമിഴ്‌നാട് വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ മരുന്ന ്‌വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.