1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല, മുഖ്യമന്ത്രി കലാപബാധിത പ്രദേശം ഉടന്‍ സന്ദര്‍ശിക്കണം: ദില്ലി ഹൈക്കോടതി

single-img
26 February 2020

ദില്ലി: ദില്ലി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപത ബാധിത മേഖലകളിലെത്തണമെന്ന് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. ജനവിശ്വാസം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉടന്‍ ലഭ്യമാക്കാന്‍ നിര്‍ദേശിച്ച കോടതി സംഘര്‍ഷത്തില്‍ ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതില്‍ ആശങ്ക രേഖപ്പെടുത്തി. ജസ്റ്റിസ് മുരളീധറാണ് ഉത്തരവിട്ടത്. ദില്ലിയില്‍ 1984 ആവര്‍ത്തിക്കാന്‍ ഇനി അനുവദിക്കില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി.

കലാപത്തില്‍ ഹൈക്കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചു. അഡ്വ.സുബൈദ ബീഗമാണ് അമിക്കസ് ക്യൂറി. പൗരത്വഅനുകൂലികള്‍ നടത്തിയ അക്രമത്തില്‍ ഇരയായവര്‍ക്ക് ഏത് സമയം വേണമെങ്കിലും അമിക്കസ് ക്യൂറിക്ക് മുമ്പില്‍ പരാതി ബോധിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. വീട് നഷ്ടമായവരെ ഉടന്‍ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണം. എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഷെല്‍ട്ടര്‍ ഹോമുകളില്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.