വാടക ഗര്‍ഭധാരണം നിയന്ത്രിക്കാന്‍ ബില്‍;മന്ത്രിസഭ അനുമതി നല്‍കി

single-img
26 February 2020

ദില്ലി: വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി.പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബില്ലിന് അനുമതി നല്‍കിയത്. രാജ്യത്ത് ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്ന കച്ചവടങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഈ ബില്‍ കൊണ്ടുവരുന്നത്.

കച്ചവട താല്‍പ്പര്യത്തോടെയുള്ള വാടക ഗര്‍ഭധാരണം നിരോധിക്കുകയും പരോപകാര ലക്ഷ്യത്തോടെയുള്ളതിന് അനുമതിയും നല്‍കിയാണ് ബില്ല്. വരുന്ന മാസം പകുതിയോടെ ബജറ്റ് സെഷന്റെ രണ്ടാം പകുതിയില്‍ ബില്‍ കൊണ്ടുവരാനാണ് നീക്കം. രാജ്യസഭയുടെ സെലക്ട് കമ്മറ്റിക്ക് മുമ്പാകെ വെക്കുന്ന ബില്‍ പാസായാല്‍ നിയമമാകും.