മക്കയില്‍ തീര്‍ത്ഥാടക കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

single-img
25 February 2020

കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടി മക്കയില്‍ തീര്‍ത്ഥാടക ആത്മഹത്യ ചെയ്തു. ജര്‍വലിലായിരുന്നു താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചാടി സുഡാനി തീര്‍ത്ഥാടക ജീവനൊടുക്കിയത്. ശക്തമായ വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ തീര്‍ത്ഥാടക സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

മക്കയിലെ റെഡ് ക്രസന്‍റ് പ്രവര്‍ത്തകര്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിയമപരമായ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.