ഡൽഹി സംഘർഷം: കലാപത്തിന്റെ മറവിൽ ബേക്കറികൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ചു

single-img
25 February 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയെച്ചൊല്ലി വ്യാപകമായി സംഘർഷം തുടരുന്ന വടക്കു കിഴക്കണ് ഡൽഹിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാപക അക്രമമാണ് നടന്നത്. വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും തീയിട്ടശേഷം അക്രമികൾ വ്യാപാര സ്ഥാപനങ്ങൾ വ്യാപകമായി കൊള്ളയടിച്ചു. പ്രദേശങ്ങളിലെ ബേക്കറികളിലും മറ്റും അതിക്രമിച്ചു കയറി സാധനങ്ങൾ കൂട്ടത്തോടെ എടുത്തുകൊണ്ടുപോയി.തലസ്ഥാനത്തെ കബീർ നഗർ, മൗജ്പൂർ, ബ്രഹ്മപുരി എന്നിവിടങ്ങളിൽ ഇന്നും സംഘർഷം റിപ്പോർട്ട് ചെയ്തു.

പല സ്ഥലങ്ങളിലും കല്ലേറ് തുടരുകയാണ്. ഇതുവരെ ലഭ്യമായ കണക്ക് പ്രകാരം, അക്രമ സംഭവങ്ങളിലാകെ ഏഴുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. 146പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ കൂട്ടത്തിൽ 98 ആളുകൾ സാധാരണക്കാരും 48പേര് പോലീസുകാരുമാണ്. അതേസമയം വ്യാപകമാകുന്ന അക്രമങ്ങൾ തടയാനായി സംസ്ഥാനത്തിന്റെ അതിർത്തികൾ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ആവശ്യപ്പെട്ടു. അതുപോലെതന്നെ പോലീസ് കരുതൽ തടങ്കൽ നടപടികൾ അക്രമികൾക്കെതിരെ സ്വീകരിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.