മോദി-ട്രംപ് നിര്‍ണായക കൂടിക്കാഴ്ച ഇന്ന്, 22,​000 കോടിയുടെ പ്രതിരോധ കരാറില്‍ ഒപ്പുവെയ്ക്കും

single-img
25 February 2020

ഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നിര്‍ണായകമായ കൂടിക്കാഴ്ച നടക്കും. 22,​000കോടി രൂപയുടെ അതായത് 300കോടി ഡോളറിന്റെ കരാറില്‍ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവെയ്ക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 24 സീ ഹോക്ക് ഹെലികോപ്റ്ററുകളും ആധുനിക പ്രതിരോധ സാമഗ്രികളും യു.എസ്. കമ്പനികളില്‍നിന്ന് വാങ്ങാനുള്ള കരാറാണിത്.

രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിന് ഔദ്യോഗിക വരവേല്‍പ് നല്‍കും. ഇതിന് ശേഷം 10.30ഓടെ ഇരും ട്രംപും ഭാര്യ മെലാനിയയും രാജ്ഘട്ടില്‍ പിഷ്പാര്‍ച്ചന നടത്തും. രാവിലെ 11.30 ന് ഹൈദരബാദ് ഹൗസിലാണ് മോദി-ട്രംപ് കൂടിക്കാഴ്ച നടക്കുക. അഞ്ച് കരാറിലാണ് ഇന്ന് ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുക. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ നേട്ടമുണ്ടാകുന്ന വ്യാപാര ഇടപാടില്‍ ഭാവിയില്‍ ധാരണയുണ്ടാകുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രപതിനിധികളെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോദി-ട്രംപ് കൂടിക്കാഴ്ച നടക്കുന്ന വേളയില്‍ ഡല്‍ഹി സ്കൂളിലെ ‘ഹാപ്പിനെസ് ക്ലാസുകളെ’ കുറിച്ച്‌ പഠിക്കാനും കുട്ടികളുമായി സംവദിക്കാനും മെലാനിയ സ്‌കൂള്‍ സന്ദര്‍ശിക്കും. രാത്രി രാഷ്ട്രപതി ഭവനില്‍ അത്താഴവിരുന്നില്‍ പങ്കെടുത്തശേഷം 10 മണിയോടെ ട്രംപും സംഘവും മടങ്ങും.