ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചു; കാസർകോട് സ്വദേശി പിടിയിൽ

single-img
25 February 2020

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂപൂർത്തിയാകാത്ത പെൺകുട്ടിയെ
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. പെൺകുട്ടിയെ വയനാട്ടിലെ ഹോട്ടലിൽ എത്തിച്ചുപീഡിപ്പിച്ച കാസർകോട് സ്വദേശിയായ 23കാരൻ അഷീക് ആണ് അറസ്റ്റിലായത്.പഠനവുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള ഒരു ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു പെൺകുട്ടി.

അറസ്റ്റ് ചെയ്യപ്പെട്ട ആഷിക് ബംഗളൂരുവിലെ റസ്റ്റോറന്റിൽ സൂപ്പർവൈസറാണ്. താൻ പെൺകുട്ടിയുടെ പിതാവിന്റെ അനുജനാണെന്ന് പറഞ്ഞ് ഹോസ്റ്റൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ചശേഷം പെൺകുട്ടിയെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞിട്ടും പെൺകുട്ടി ഹോസ്റ്റലിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ ബന്ധുക്കളെ വിളിച്ച് വിവരം അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി സ്വന്തം വീട്ടിൽ എത്തിയിരുന്നില്ലെന്ന് അറിയുന്നത്.

ഇതിനെ തുടർന്ന് രക്ഷിതാക്കൾ പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ചുകൊണ്ട് പള്ളിക്കൽ പോലീസിനു നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.