ടോവിനോ- മമത; ‘ഫോറന്‍സിക്’ ഫെബ്രുവരി 28ന് തിയേറ്ററുകളിൽ

single-img
25 February 2020

യുവനിരയിലെ ശ്രദ്ധേയനായ ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ഫോറന്‍സിക്’ല്‍ നായിക മംമ്ത മോഹന്‍ദാസാണ്. ഇരുവരുടെയും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ മാസം 28ന് പ്രദര്‍ശനത്തിനെത്തും. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്.

ടോവിനോയ്ക്കും മമ്തയ്ക്കും പുറമെ രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തും. ക്യാമറ അഖില്‍ ജോര്‍ജ്ജ്. സംഗീതം ജേക്‌സ് റിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരോടൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിര്‍മിക്കുന്ന ചിത്രമാണിത്.