കീശയും പൊത്തിപ്പിടിച്ച ഓട്ടം; ബാപ്പയെ സിനിമയില്‍ അനുകരിച്ച് മകന്‍

single-img
25 February 2020

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ഫാസില്‍.സംവിധായകനായി മാത്രമല്ല നടനായും ഫാസില്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ഒരു കഥാപാത്രത്തെ ഫാസില്‍ അവതരിപ്പിച്ചിരുന്നു.

ബാപ്പ മികച്ച അഭിനേതാവാണെന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫാസിലിന്റെ മകനും നടനുമായ ഫഹദ് ഫാസില്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്.എന്നാല്‍ ബാപ്പയ്ക്ക് അഭിനയിത്തിലുള്ള പാഷന്‍ തനിക്ക് പ്രചോദനമൊന്നും ആയിരുന്നില്ലെന്നും ഫഹദ് പറഞ്ഞു.

കുടുംബാംഗങ്ങള്‍ ഒത്തു കൂടുമ്പോള്‍ ബാപ്പ കഥ പറയും ചിലത് അഭിനയിച്ചു കാണിക്കുകയും ചെയ്യും അങ്ങിനെയാണ് അദ്ദേഹത്തിലെ നടനെ തിരിച്ചറിഞ്ഞത്.ലൂസിഫര്‍ കണ്ടതോടെ ആ തിരിച്ചറിവ് പൂര്‍ണമായി ഇന്തയന്‍ പ്രണയ കഥ എന്ന ചിത്രത്തിലെ തന്റെ ഓട്ടത്തിനു പിറകിലും ബാപ്പയാണെന്ന് ഫഹദ് പറഞ്ഞു.

പാട്ട് ചിത്രീകരിക്കുന്നതിനിടയിലെ ഓട്ടത്തെക്കുറിച്ച്‌ സത്യേട്ടന്‍ വേണുച്ചേട്ടനോട് പറയുന്നുണ്ടായിരുന്നു. അതിനിടയിലാണ് അദ്ദേഹം തങ്ങള്‍ കോളേജില്‍ പഠിക്കുന്നതിനിടയിലെ അനുഭവം പങ്കുവെച്ചത്. ബസിനുള്ള പൈസയില്ലാതെ അന്ന് ഫാസില്‍ വീട്ടില്‍ നിന്നിറങ്ങില്ല. ഷര്‍ട്ടിന്റെ പോക്കറ്റിലാണ് ഇത് സൂക്ഷിക്കാറുള്ളത്.അന്നൊരിക്കല്‍ ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് തിരുവനന്തപുരം കാണാന്‍ പോവാനായി തീരുമാനിച്ചിരുന്നു.

ഫാസിലിന് തുടക്കത്തില്‍ തന്നെ താല്‍പര്യമില്ലായിരുന്നു. നിര്‍ബന്ധിച്ചപ്പോഴാണ് അദ്ദേഹം വന്നത്. കാറിലായിരുന്നു യാത്ര. ഇടയ്ക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് അദ്ദേഹം വണ്ടിനിര്‍ത്തിച്ചു. പിന്നീട് കണ്ടത് കീശയും പൊത്തിപ്പിടിച്ച്‌ നാട്ടിലേക്കുള്ള ബസ്സിന് പിന്നാലെ ഓടുന്നതാണ്. അങ്ങനെയാണ് കീശയും പൊത്തിപ്പിടിച്ച്‌ ഓടാമെന്ന് തീരുമാനിച്ചതെന്നും ഫഹദ് പറയുന്നു.