ഈജിപ്റ്റ് മുന്‍ ഭരണാധികാരി ഹൊസ്‌നി മുബാറക് അന്തരിച്ചു

single-img
25 February 2020

ഈജിപ്റ്റ് മുന്‍ ഭരണാധികാരി ഹൊസ്‌നി മുബാറക് (91) അന്തരിച്ചു. 1981 മുതല്‍ തുടർച്ചയായി 2011 വരെയുള്ള 30 വര്‍ഷക്കാലമാണ് അദ്ദേഹം ഈജിപ്തിന്റെ ഭരണ സാരഥ്യത്തിലിരുന്നത്. അറബ് രാജ്യങ്ങളുടെ പ്രതിഷേധങ്ങളേത്തുടര്‍ന്ന് 2011ല്‍ അദ്ദേഹം പ്രസിഡന്റു പദം രാജിവയ്ക്കുകയും അതേ വർഷത്തിൽ അദ്ദേഹത്തിന് കാന്‍സര്‍ ബാധിക്കുകയും ചെയ്യുകയായിരുന്നു. അതേപോലെ തന്നെ ഭരണകൂടത്തിനെതിരെ
പ്രതിഷേധം നടത്തിയവരെ വധിക്കാന്‍ ഉത്തരവിട്ടെന്ന കുറ്റവും ആ കാലയളവില്‍ അദ്ദേഹത്തിനുമേല്‍ ചുമത്തപ്പെട്ടിരുന്നു.

ഈ സംഭവങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയും കെയ്റോയിലെ ഗാല സൈനിക ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലുമായിരുന്ന അദ്ദേഹം ഇന്ന് മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ഈജിപ്ത് ഈ മേഖലയിലെ ഒരു പ്രധാന അമേരിക്കന്‍ സഖ്യകക്ഷിയായി തുടര്‍ന്നു – 2011 ഓടെ യുഎസ് സൈനിക സഹായം പ്രതിവര്‍ഷം 1.3 ബില്യണ്‍ ഡോളര്‍ സ്വീകരിച്ചു. മുബാറക്കിന്റെ ഭാര്യ: സുസാന്‍ മക്കള്‍:ഗാമാൽ, അല.