കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകനെന്ന് ശരണ്യ; മൊഴി പൂര്‍ണ്ണ വിശ്വാസത്തില്‍ എടുക്കാതെ പോലീസ്

single-img
25 February 2020

കണ്ണൂർ ജില്ലയിലെ തയ്യിലിൽ കൊച്ചു കുഞ്ഞിനെ കടൽഭിത്തിയില്ലെറിഞ്ഞ് കൊന്ന കേസിൽ അറസ്റ്റിലായ ശരണ്യ കാമുകനെതിരെ പോലീസിൽ മൊഴി നല്‍കി. അതെന്റെ കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകനെന്നാണ് ശരണ്യ പോലീസിന് നല്‍കിയ മൊഴി എങ്കിലും ഇത് പോലീസ് പൂര്‍ണ്ണ വിശ്വാസത്തില്‍ എടുത്തിട്ടില്ല.

കാമുകനെതിരെ ഇപ്പോൾ ശരണ്യ മൊഴി നല്‍കിയത് രക്ഷപ്പെടാനുള്ള തന്ത്രമാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. മാത്രമല്ല, കൊലപാതകത്തിൽ കാമുകനെതിരെ തെളിവ് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. അതേസമയം ശരണ്യയുടെ മൊഴിയിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കൊലപാതകം നടന്ന് പിറ്റേ ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്‍റെ ഫോണിൽ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നിരുന്നു. കുട്ടിയുടെ മാതാവായ ശരണ്യയുടെ വസ്ത്രത്തിന്‍റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കേസന്വേഷണം വഴിമാറിയത്.