സ്ത്രീധനതുക കിട്ടിയില്ല; ആത്മഹത്യയെന്ന് തോന്നിപ്പിക്കാൻ നവവധുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി

single-img
25 February 2020

പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിൽ ഇരുപത്തിരണ്ട് വയസ്സുള്ള നവവധുവിനെ ഭർത്താവിന്റെ വീട്ടുകാർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കി. ജഹനാര ബീബിഎന്ന് പേരുള്ള യുവതിയെ ആവശ്യപ്പെട്ട സ്ത്രീധനത്തുക കൊടുക്കാതിരുന്നതിനാലാണ് കൊലപ്പെടുത്തിയത് എന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

കൊലപാതക ശേഷം ആത്മഹത്യയെന്ന് തോന്നിപ്പിക്കാനാണ് കെട്ടിത്തൂക്കിയതെന്നും ഇവർ പറയുന്നു. വളരെ കാലം നീണ്ടുനിന്ന പ്രണയത്തിന് ശേഷം എട്ടുമാസം മുമ്പായിരുന്നു ജഹനാരയുടെയും എസാദ് ഷെക്കിന്റെയും വിവാ​ഹം നടന്നത്. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ മേസൺ ആയി ജോലി ചെയ്യുകയായിരുന്നു ആസാദ് ഷേക്ക്.നിലവിൽ പെൺകുട്ടിയുടെ കുടുംബം രേഖാമൂലം നൽകിയ പരാതിയിൽ ഭർതൃമാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഭർത്താവ് എസാദ് ഷെയ്ക്ക് ഓടി രക്ഷപ്പെട്ടു.

പോലീസ് ഇപ്പോൾ ഭർതൃമാതാവിനെ ചോദ്യം ചെയ്ത് വരികയാണെന്നും പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും മാൽഡ പോലീസ് സൂപ്രണ്ട് അലോക് രാജോറിയ ​​പറഞ്ഞു. “പ്രണയിച്ചുള്ള വിവാഹമായിരുന്നുവെങ്കിലും സ്വർണ്ണാഭരണങ്ങളും 40,000 രൂപയും സ്ത്രീധനമായി നൽകിയിരുന്നു. വിവാഹം നടന്ന ശേഷം മകളുടെ ഭർത്താവ് മുംബൈയിലേക്ക് പോകുകയും രണ്ട് ലക്ഷം രൂപ കൂടി കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ അത്രമാത്രം തുക സ്വരൂപിക്കാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല. പക്ഷേ ഭർത്താവായ എസാദ് അത് ശ്രദ്ധിച്ചില്ല. എസാദിന്റെ അമ്മയും ജഹനാരയെ പീഡിപ്പിക്കാറുണ്ടായിരുന്നു. സ്വന്തമായി ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ എസാദിന് ആഗ്രഹമുണ്ടെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് എസാദ് വീട്ടിൽ തിരിച്ചെത്തി എന്റെ മകളെ ഉപദ്രവിക്കുകയും ചെയ്തു. ജഹനാരയുടെ അമ്മ സബേദ ബേവ പറഞ്ഞു.