സിരുത്തൈ ശിവ- രജനീകാന്ത് ചിത്രം ‘അണ്ണാത്തെ’; ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

single-img
25 February 2020

സിരുത്തൈ ശിവ ഒരുക്കുന്ന രജനീകാന്ത് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.അണ്ണാത്തെ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ സ്റ്റില്ലുകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍

ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.ആരാധകര്‍ക്ക് ആവേശം നിറയ്ക്കുന്ന കഥാപാത്രമായാണ് സ്റ്റൈല്‍ മന്നന്‍ ചിത്രത്തിലെത്തുക. മീന, ഖുശ്ബു, നയന്‍താര തുടങ്ങി മികച്ച താരനിര തന്നെ ചിത്രത്തിലുണ്ടാകും. വെട്രി പളനി സ്വാമി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഡി ഇമ്മനാണ് സംഗീത സംവിധാനം.