ഒന്നര വയസുകാരന്റെ കൊലപാതകം; ശരണ്യയുടെ കാമുകന്‍ ഹാജരായി

single-img
25 February 2020

കണ്ണൂര്‍: തയ്യിലില്‍ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യയുടെ കാമുകന്‍ പൊലീസിനു മുന്‍പില്‍ ഹാജരായി.ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് വലിയന്നൂര്‍ സ്വദേശിയായ യുവാവ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്. രണ്ടു മണിക്കൂറോളം ഇയാളെ ചോദ്യം ചെയ്തു.

പ്രാഥമിക അന്വേഷണത്തില്‍ ഇയാളെ പ്രതി ചേര്‍ക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.രണ്ടു തവണ യുവാവിനോട് ഹാജരാകാന്‍ പൊലീസ് അവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥലത്തില്ല എന്ന മറുപടി നല്‍കി ചോദ്യം ചെയ്യലില്‍നിന്ന് ഒഴിവാകുകയായിരുന്നു. തുടര്‍ന്നു പൊലീസ് നോടച്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഹാജരായത്.

ഒന്നര വയസുള്ള വിയാനെ അമ്മയായ ശരണ്യ കടല്‍ഭിത്തിയിലെറിഞ്ഞു കൊല്ലുകയായിരുന്നു. സംഭവത്തിന് തലേ ദിവസം രാത്രി ഇയാളെ ശരണ്യയുടെ വിടിന് സമീപം കണ്ടതായി ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു.ശരണ്യയും കാമുകനും നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലും അവ്യക്തതയുണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത പരുത്തുവാനാണ് പൊലീസ് യുവാവിനെ ചോദ്യം ചെയ്തത്.