ശിവകുമാറിന്റെ ലോക്കര്‍ തുറക്കാന്‍ ബാങ്കിന് നോട്ടീസ് നല്‍കും: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അന്വേഷണം കടുപ്പിച്ച് വിജിലന്‍സ്

single-img
24 February 2020

തിരുവനന്തപുരം: മുന്‍ മന്ത്രിയും എംഎല്‍എയുമായ വിഎസ് ശിവകുമാറിനെതിരായ അന്വേഷണം കടുപ്പിച്ച് വിജിലന്‍സ്. അനധികൃത സ്വതക്തു സമ്പാദന കേസിലാണ് അന്വേഷണം നടക്കുന്നത്. ശിവകുമാറിന്‍രെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കാനാണ് തീരുമാനം. ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ട് ബാങ്കിന് വിജിലന്‍സ് നോട്ടീസ് നല്‍കും.

ശിവകുമാറിനെതിരായ കേസില്‍ അന്വേഷണം നടത്താന്‍ പത്തംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.ഓഡിറ്ററടക്കം അന്വേഷണ സംഘത്തിലുണ്ട്.ശിവകുമാര്‍ ഉള്‍പ്പെടെ നാലു പേരുടെ സ്വത്തുവിവരങ്ങള്‍ വിശദമായി അന്വേഷിക്കും.

സുഹൃത്തുക്കളുടേയും, ഡ്രൈവറുടേയും ബിനാമി പേരില്‍ ശിവകുമാര്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഇക്കാര്യം അന്വേഷിക്കാനാണ് ഓഡിറ്ററെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. വിജിലന്‍സ് എസ് പി വിഎസ് അജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഘത്തില്‍ ഒരു ഡിവൈഎസ്പിയും, രണ്ടു സിഐമാരും,പൊലീസുകാരുമാണ് ഉള്ളത്.

കഴിഞ്ഞ ദിവസം ശിവകുമാറിന്റേയും മറ്റു മൂന്നു പേരുടേയും വീടുകളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു.എന്നാല്‍ അധികൃത സ്വത്തു സമ്പാദനത്തിനുള്ള തെളിവുകളൊന്നും ലഭിചത്ചില്ലെന്നാണ് സൂചന.ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണ്ടിവരുമെന്നാണ് വിജിലന്‍സിന്റെ നിഗമനം.

കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഭാര്യുടെ പേരിലുള്ള ലോക്കറിന്റെ താക്കോല്‍ ശിവകുമാര്‍ വിജിലന്‍സിന് കൈമാറിയിരുന്നില്ല. താക്കോല്‍ നഷ്ടപ്പെട്ടുവെന്നാണ് മൊഴി നല്‍കിയത്.ഈ സാഹചര്യത്തിലാണ് ലോക്കര്‍ തുറക്കനാവശ്യപ്പെട്ട് ബാങ്കിന് കത്തു നല്‍കാന്‍ വിജിലന്‍സ് തീരുമാനം.