സിപിഎമ്മിൽ നുഴഞ്ഞുകയറിയ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ സുഡാപ്പി തീവ്രവാദിയാണ് എഎ റഹിം: തീവ്ര വർഗ്ഗീയ പ്രചരണവുമായി സംഘപരിവാർ

single-img
24 February 2020

ഡിവെെഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെതിരെ കടുത്ത വർഗ്ഗീയ പ്രചരണവുമായി സംഘപരിവാർ. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നുഴഞ്ഞുകയറിയ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ സുഡാപ്പി തീവ്രവാദിയാണ് എഎ റഹിം എന്നുള്ള പ്രചരണങ്ങളാണ് സംഘപരിവാർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നത്. 

സംഘപരിവാർ പ്രവർത്തകനായ വിനീഷ് എംഎച്ച്ആർ എന്ന ഫേസ്ബുക്ക്  പ്രൊഫെെലിൽ നിന്നുമാണ് യഥാർത്ഥ്യത്തിന് വിരുദ്ധമായ പ്രചരണം നടക്കുന്നത്. പാർട്ടിയുടെ മറവിൽ നിന്ന് ഈ വർഗ്ഗീയവാദി ഹൈന്ദവരേയും ഹൈന്ദവ വിശ്വാസങ്ങളേയും വിമർശിക്കുമെങ്കിലും ഇസ്ലാം മതത്തിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാറില്ലെന്നും പോസ്റ്റിൽ പറയുന്നു. കൃഷ്ണനേയും രാമനേയും വിമർശിക്കുമെങ്കിലും മുഹമ്മദ് നബിയെ വിമർശിക്കില്ലെന്നും പ്രചരണമുണ്ട്. 

തീവ്രവാദ സംഘടനയായ പോപ്പുലർഫ്രണ്ടിനേയൊ എസ്ഡിപിഐയേയും എഎ റഹീം വിമർശിക്കുന്നത് കണ്ടിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്. തീവ്രവാദികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് നുഴഞ്ഞ് കയറുന്നതിനു പിന്നിലെ റിക്രൂട്ട്മെൻ്റ് ഏജൻസിയെ അന്വേഷിച്ചുപോയാൽ റഹിം എന്ന ഈ സുഡാപ്പിയുടെ കൈ ഒപ്പ് പതിഞ്ഞിട്ടുണ്ടാകുമെന്നും ആരോപിക്കുന്നു. 

പിണറായി വിജയന്റെ കാലം കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ റഹിം . ഷംസീർ . മുഹമ്മദ് റിയാസ് തുടങ്ങിയ മതവർഗ്ഗീയ സുഡാപ്പി തീവ്രവാദികൾ ഹെെജാക്ക് ചെയ്യുമെന്നാണ് സംഘപരിവാർ പ്രചരണം നടത്തുന്നത്.