ബാബറി മസ്ജിദിന് പകരം നല്‍കിയ അഞ്ചേക്കറില്‍ പള്ളിയും ആശുപത്രിയും ലൈബ്രറിയും നിര്‍മിക്കും: വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

single-img
24 February 2020

ദില്ലി: ബാബറി മസ്ജിദിന്റെ ഭൂമിക്ക് പകരം അയോധ്യയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളിയും ആശുപത്രിയും ലൈബ്രറിയും നിര്‍മിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറുഖി. അയോധ്യ ജില്ലാ തലസ്ഥാനത്തു നിന്ന് 18 കിലോമീറ്റര്‍ അകലെ ലഖ്നൗ ദേശീയപാതയില്‍ സൊഹവാള്‍ താലൂക്കിലെ ധന്നിപുര്‍ ഗ്രാമത്തിലാണ് യു.പി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്.

Support Evartha to Save Independent journalism

അനുദിച്ച സ്ഥലത്ത് പള്ളിക്കു പുറമെ, നൂറ്റാണ്ടുകളായുള്ള ഇന്ത്യന്‍ ഇസ്ലാമിക് സംസ്‌കാരത്തെക്കുറിച്ചുള്ള പ്രദര്‍ശന കേന്ദ്രവും പഠനകേന്ദ്രവും ആശുപത്രിയും ലൈബ്രറിയും ഒരുക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖി പറഞ്ഞു. പള്ളിയുടെ വലിപ്പവും എത്ര സ്ഥലം ഉപയോഗിക്കണമെന്നതും തീരുമാനിച്ചിട്ടില്ല. ട്രസ്റ്റിന്റെ ഘടനയും പിന്നീടാണ് തീരുമാനിക്കുക.