`കാവലി´ൻ്റെ സ്റ്റിൽ ലൂസിഫറിൽ നിന്നും കോപ്പിയടിച്ചതെന്ന് ആരോപണം: 19 വർഷം മുമ്പുള്ള `രണ്ടാംഭാവം´ ചൂണ്ടിക്കാട്ടി സുരേഷ്ഗോപി

single-img
24 February 2020

സുരേഷ് ഗോപി നായകനാകുന്ന കാവല്‍ എന്ന ചിത്രത്തിൻ്റെ നിശ്ചചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തായത്. ഒരു ആശുപത്രിയില്‍ വച്ച് പൊലീസുകാരനെ ചുമരോടു ചേര്‍ത്തു നിര്‍ത്തി സുരേഷ്ഗോപി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണ് പുറത്തു വന്നത്. 

 ‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി ഈ ചിത്രം പങ്കുവച്ചത്.

ചിത്രം പുറത്തായതിനു പിന്നാലെ മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിലെ രംഗം കോപ്പിയടിച്ചെന്ന് ആരോപണം ഉയരുകയായിരുന്നു. ലൂസിഫറിലും സമാനമായ രംഗമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിലർ രംഗത്തെത്തിയത്. ഇത് ലൂസിഫറിന്റെ കോപ്പിയാണെന്നും ഈ രംഗം ഒഴിവാക്കണമെന്നും ഒരാള്‍ കമൻ്റിലൂടെ ആവശ്യപ്പെട്ടു. 

ഇതിന് മറുപടിയുമായി സുരേഷ് ഗോപി രംഗത്തെത്തുകയും ചെയ്തു.  ‘ഒരിക്കലുമല്ല… ഇത് 2001ല്‍ പുറത്തിറങ്ങിയ രണ്ടാംഭാവം എന്ന ചിത്രത്തില്‍ നിന്ന് മാറ്റം വരുത്തിയതാണ്.- എന്നാണ് സുരേഷ്ഗോപി കമൻറിട്ടയാളോട് പറഞ്ഞത്. 

സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. "KAAVAL ❤️Shooting in progressExclusive clicks by : Mohan Surabhi

Posted by Suresh Gopi on Sunday, February 23, 2020