അധോലോക ഗുണ്ടാനേതാവ് രവി പൂജാരയെ ബംഗളുരുവിലെത്തിച്ചു; പിടികൂടിയത് സെനഗലില്‍ ഒളിവിലിരിക്കെ

single-img
24 February 2020

ബംഗളുരു: നിരവധി കേസുകളില്‍ പ്രതിയും ഛോട്ടാരാജന്റെ വലംകൈയ്യുമായ രവി പൂജാരിയെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. ജാമ്യം നേടിയ ശേഷം ഒളിവില്‍ പോയ രവി പൂജാരി സെനഗലിലായിരുന്നു കഴിഞ്ഞിരുന്നത്. അന്തോണി ഫെര്‍ണാണ്ടസ് എന്ന വ്യാജപേരിലായിരുന്നു ഇയാള്‍ സെനഗലില്‍ താമസിച്ചിരുന്നത്.

ദക്ഷിണാഫ്രിക്കന്‍ പോലിസാണ് അറസ്റ്റ് ചെയ്ത് കര്‍ണാടക പോലിസിന് കൈമാറിയത്. ഇയാളെ പാരീസ് വഴി ബെംഗളുരുവിലെത്തിച്ചു. മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതായാണ് വിവരം. ബുര്‍ക്കിനോഫാസ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞത്. കര്‍ണാടകയില്‍ 90 കേസുകള്‍ ഉള്‍പ്പെടെ 200 ഓളം കേസുകളാണ് രവിയ്ക്ക് എതിരെയുള്ളത്. ഭൂരിഭാഗം കേസുകളും കൊലപാതക കേസുകളാണ്. സമീപകാലത്ത് കൊച്ചിയില്‍ നടന്ന ലീനമരിയ പോളിന്റെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലും രവി പൂജാരി പ്രതിയാണ്.