പൗരത്വപ്രതിഷേധം; ചോരപ്പുഴയൊഴുക്കാന്‍ ബിജെപി, മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് അക്രമം,ചിത്രങ്ങള്‍ കാണാം

single-img
24 February 2020

ദില്ലി: പൗരത്വഭേദഗതിക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ മുസ്ലിങ്ങളെ തെരഞ്ഞ് പിടിച്ച് അക്രമിച്ച് ബിജെപിക്കാര്‍. പൗരത്വഭേദഗതിയെ അനുകൂലിച്ച് റാലിയെന്ന വ്യാജേനയാണ് ഇവര്‍ അക്രമം അഴിച്ചുവിടുന്നത്.

പൗരത്വഭേദഗതി പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിലേക്ക് നടത്തുന്ന ബിജെപി പ്രവര്‍ത്തകരുടെ റാലിക്കിടെ പോലിസിന്റെ ബാരിക്കേഡുകള്‍ക്ക് മുകളിലൂടെ കയറി ബിജെപി പ്രവര്‍ത്തകര്‍ മുസ്ലിംയുവാക്കളെ കല്ലും,പെട്രോള്‍ ബോംബും എറിഞ്ഞ് പരിക്കേല്‍പ്പിക്കുന്നത് ചിത്രങ്ങളില്‍ വ്യക്തമാണ്.

പര്‍ദയിട്ട സ്ത്രീകളെ തെരഞ്ഞുപിടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.പ്രതിഷേധക്കാരുടെ ടെന്റുകളും പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സ്‌ക്രോള്‍ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പോലിസിനെ നോക്കുകുത്തിയാക്കിയാണ് ഇവരുടെ അതിക്രമം. ചിത്രങ്ങള്‍ കാണാം.