മോദി സര്‍ക്കാര്‍ കുടില ബുദ്ധിയുടെ ജാര സന്തതി, പിണറായി മോദിക്ക് ഗോളടിക്കാൻ പന്ത് നൽകുന്നു: കെ മുരളീധരൻ

single-img
24 February 2020

കോഴിക്കോട്: ദേശീയതയെ നുണകൊണ്ട് വഴിതിരിച്ചുവിട്ട കുടില ബുദ്ധിയുടെ ജാര സന്തതിയാണ് രണ്ടാം മോദി സർക്കാരെന്നും കെ മുരളീധരൻ എംപി. പൗരത്വ നിയമത്തിനെതിരെ കോഴിക്കോട് മുസ്‌ലിം യൂത്ത്‌ലീഗിന്റെ ഷഹീൻബാഗ് സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിക്ക് ഗോളടിക്കാന്‍ പിണറായി വിജയന്‍ പന്ത് നല്‍കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. പൗരത്വ സമരത്തിനെതിരെ കേസെടുത്തത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടി ചൂണ്ടിക്കാട്ടി മോദി പൗരത്വനിയമ വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് എതിരെ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഗാന്ധിജിയെക്കുറിച്ചു പോലും നുണ പ്രചരിപ്പിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന യുഡിഎഫ് പ്രമേയം തടയുകയായിരുന്നു എൽഡിഎഫ്. ഗവർണരെ തിരിച്ചു വിളിക്കാൻ പ്രമേയം പാസാക്കിയാലല്ലാതെ ഇടതുപക്ഷവുമായി ഒരു സംയുക്ത പ്രക്ഷോഭത്തെ കുറിച്ച് ആലോചിക്കാനാവില്ലെന്നും മുരളീധരൻ പറഞ്ഞു.