ഇന്തോനേഷ്യയിലെ ഇസ്ലാമിക് സര്‍വകലാശാലയില്‍ പാഠ്യവിഷയമായി ബിജെപി

single-img
24 February 2020

ഇന്തോനേഷ്യയിലെ ഇസ്ലാമിക് സര്‍വ്കലാശാലയില്‍ പാഠ്യവിഷയമായി ബിജെപി. ബിജെപിയുടെ ചരിത്രവും വര്‍ത്തമാനവും പ്രതിപാദിക്കുന്ന പുസ്തകമാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ശന്തനു ഗുപ്ത രചിച്ച ഭാരതീയ ജനതാ പാര്‍ട്ടി പാസ്റ്റ് പ്രസന്റ് ഫ്യൂച്ചര്‍ സ്റ്റോറി ഓഫ് വേള്‍ഡ്‌സ് ലാര്‍ജസ്റ്റ് പൊളിറ്റിക്കള്‍ പാര്‍ട്ടി എന്ന പുസ്തകമാണ് ഇസ്ലാമിക് സര്‍വകലാശാലയിലെ ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് വിഭാഗത്തില്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ബിരുദ വിദ്യാര്‍ഥികളുടെ സിലബസിലാണ് ബിജെപി ഇടം പിടിച്ചതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെ നടത്തിയ ഇന്ത്‌യന്‍ സന്ദര്‍ശനത്തിലാണ് പുസ്തകത്തെക്കുറിച്ച് മനസിലാക്കിയതെന്ന് സര്‍വകലാശാലയിലെ ഐആര്‍ വിഭാഗം ഫാക്കല്‍റ്റി അംഗം ഹഡ്‌സ പറഞ്ഞു. തുടര്‍ച്ചയായ രണ്ടു വിജയങ്ങളാണ് ബിജെപിയെ അക്കാദമിക് വിദഗ്ധരിലേക്ക് ആകര്‍ഷിച്ചത്.ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ ഭരണകക്ഷിയായ ബിജെപിയെ മനസിലാക്കേണ്ടത് പ്രധാനമാണെന്നും ഹഡ്‌സെ പറഞ്ഞു.

ഇസ്ലാമിക് സര്‍വകലാശാലയുടെ തീരുമാനം ഏതൊരു എഴുത്തുകാരനും തൃപ്തിനല്‍കുന്നതാണെന്ന് ഗ്രന്ഥകര്‍ത്താവായ ഗുപ്ത പ്രതികരിച്ചു.ബിജെപിയുടെ ചരിത്രത്തെ കുറിച്ചാണ് പുസ്തകം പറയുന്നത്. യോഗി ആദിത്യനാഥിന്റെ ജീവ ചരിചത്രവും, ഇന്ത്യന്‍ ഫുടിബോളിനെക്കുറിച്ചും ഉള്‍പ്പെടെ അഞ്ചു പുസ്തകങ്ങള്‍ ഗുപ്ത രചിച്ചിട്ടുണ്ട്.