ചെറായിയില്‍ ഓടുപൊളിച്ച് വീട്ടിനുള്ളിൽ കയറി ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

single-img
23 February 2020

പുന്നയൂര്‍ക്കുളം ചെറായിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചെറായി സ്വദേശി സുലേഖയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു.

രാത്രി സുലേഖ ഉറങ്ങികിടക്കുമ്പോഴാണ് സംഭവം. വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ്  പൊലീസ് പറയുന്നത്. വളരെ നാളുകളായി ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. 

കൊലയ്ക്കു പിന്നാലെ ഭര്‍ത്താവ് യൂസഫിനെ(58) പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.