മതിലുകെട്ടാനും മറ്റും മുടക്കിയ കോടികൾ പാഴാകുമോ? ട്രംപ് ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനു മുമ്പു തന്നെ വ്യാപാരക്കരാറിൽ നിന്നും അമേരിക്ക പിൻമാറി

single-img
23 February 2020

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാളെ ഇന്ത്യയിൽ എത്താനിരിക്കേ വ്യാപാര കരാറിൽ നിന്നും അമേരിക്ക പിൻമാറി. ട്രംപിൻ്റെ ഇന്ത്യ സന്ദർശന വേളയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി കരാറിൽ നിന്ന് അമേരിക്ക പിന്മാറുകയായിരുന്നു. 

മാര്‍ക്കറ്റ് തുറന്ന് നല്‍കുന്നതും താരിഫ് കുറയ്ക്കുന്നതുമായും ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നത്.കരാറുമായി ബന്ധപ്പെട്ടുള്ള പൊരായ്മകൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച വ്യാപാര കാരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിച്ചിരുന്നത്. അതിനിടയിലാണ് യു.എസ് കരാറിൽ നിന്ന് പിന്മാറിയെന്ന് ഇന്ത്യൻ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

 കൂടുതല്‍ സമഗ്രമായ കരാറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അമേരിക്കന്‍ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്