ബാഹുബലിയായി ട്രംപ്, ദേവസേനയായി മെലാനിയ; വീഡിയോ വൈറലാകുന്നു

single-img
23 February 2020

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിനായി സന്നാഹങ്ങള്‍ ഒരുങ്ങുകയാണ്. ട്രംപിനെ സ്വാഗതം ചെയ്ത് വിദേശ കാര്യമന്ത്രാലയം വീഡിയോ തന്നെ ഇറക്കിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മറ്റൊരു വീഡിയോയാണ്.

സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലിയുടെ വീഡിയോയിലാണ് മിടുക്കന്മാര്‍ ട്രംപിനെ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. ബാഹുബലിയായി ട്രംപും ദേവസേനയായി ട്രംപിന്റെ ഭാര്യ മെലാനിയുമാണ് വീഡിയോയില്‍. ബാഹുബലിയിലെ യുദ്ധ രംഗങ്ങളും മറ്റും ചെയ്യുന്നത് ട്രംപാണ്.ട്രംപിന്റെ സന്ദര്‍ശനം വാര്‍ത്തയാകുമ്പോള്‍, ബാഹുബലി ട്രംപിന്റെ വീഡിയോയും വൈറലാകുകയാണ്. ട്രംപ് തന്നെ വീഡിയോ ട്വിറ്ററില്‍ പങ്കു വച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.